E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:56 AM IST

Facebook
Twitter
Google Plus
Youtube

More in Entertainment

മണിരത്നത്തിന്റെ അടുത്ത സിനിമയിലെ നായകൻ തെലുങ്ക് സൂപ്പർതാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യന്‍ സിനിമയിലെ ലെജന്‍ഡറി സംവിധായകനെന്ന് വിളിക്കാം നമുക്ക് മണിരത്നത്തെ. അദ്ദേഹം സമ്മാനിച്ചത്ര മികച്ച സിനിമകള്‍ നല്‍കിയ വേറെ ഒരു സംവിധായകന്‍ ഇന്ന് ഇന്ത്യന്‍ സിനിമയിലുണ്ടോ എന്ന് സംശയമാണ്. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തന്‍റെ സിനിമകളെ കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും മനസു തുറക്കുകയാണ് നമ്മുടെ പ്രിയസംവിധായകന്‍.

മണിരത്നം.. ഇന്ത്യന്‍സിനിമയില്‍ഈ പേരിനൊപ്പം വയ്ക്കാന്‍ഇന്ന് മറ്റൊരു പേരില്ല പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും പലപല ഭാവങ്ങള്‍നമ്മെ കാണിച്ചു തന്ന സംവിധായകന്‍... നായകനിലെ വേലുനായ്ക്കര്‍, ദളപതിയിലെ ദേവരാജും സൂര്യയും, ബോംബെയിലെ ശേഖറും ഷൈല ബാനുവും, ഇരുവറിലെ  അനന്തനും തമിഴ് ചെല്‍വനും, റോജയിലെ റോജ... മണിരത്നം ഇന്ത്യന്‍സിനിമയ്ക്ക് നല്‍കിയ നിത്യഹരിത കഥാപാത്രങ്ങളുടെ നിര വലുതാണ്... ഒരു വലിതന്‍റെ  സിനിമകളെ കുറിച്ചും അവയുടെ പിറവിയെ കുറിച്ചും മണിരത്നത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

വിജയങ്ങളും പരാജയങ്ങളും പുതിയ പാഠങ്ങള്‍ സമ്മാനിക്കുന്നുവെന്ന് മണിരത്നം പറയും. ഏറ്റവും നല്ല സിനിമകള്‍ഒരുക്കുവാനാണ് എല്ലായ്പോഴും ശ്രമിക്കുക. 

വിജയങ്ങള്‍സ്വന്തമാക്കുന്പോള്‍തന്നെ പരാജയങ്ങളെ നേരിടാനുള്ള മനസും വേണമെന്ന് മണിരത്നം ഓര്‍മിപ്പിക്കുന്നു. 1992ല്‍ റോജയിലൂടെ മണിരത്നം ഒരു പുതിയ സംഗീത സംവിധായകനെ അവതരിപ്പിച്ചു... എആര്‍റഹ്മാന്‍. അന്നുമുതല്‍ഇന്നു വരെ മണിരത്നത്തിന്‍റെ മിക്ക ചിത്രങ്ങള്‍ക്കും ഈണമിട്ടതും റഹ്മാന്‍തന്നെ.  ഇരുപത്തിയഞ്ച് വര്‍ഷം പിന്നിടുകയാണ് ആ സൗഹൃദം.

മലയാളവുമായി ഏറെ ഹൃദയബന്ധമുണ്ട് മണിരത്നത്തിന്. അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു. 1984ല്‍ പുറത്തിറങ്ങിയ ഉണരൂ. 

അദ്ദേഹത്തിന്‍റെ മിക്ക സിനിമകളും മലയാളത്തില്‍നിന്നുള്ള താരങ്ങള്‍പ്രധാന വേഷങ്ങളിലെത്തുന്നു. സാഹചര്യങ്ങളൊത്തുവന്നാല്‍ വീണ്ടും മലയാള  സിനിമയിലേക്കെത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു.

മികച്ച സിനിമികളാണ് മലയാളത്തിലുള്ളത്. അതുപോലെ തന്നെ പ്രതിഭാസന്പന്നരായ താരങ്ങളും സാങ്കേതിക വിദഗ്ദരും. സിനിമയുടെ നിര്‍മാണ രീതികളില്‍സംഭവിച്ചു കൊണ്ടിരിക്കുന്ന വിപ്ലവാത്മകമായ മാറ്റങ്ങള്‍ഏറ്റവും മികച്ചരീതിയില്‍ ഉപയോഗിക്കുന്ന സംവിധായകന്‍കൂടിയാണ് മണിരത്നം. 

പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകും അദ്ദേഹം. മണിരത്നത്തിന്‍റെ കാര്‍ത്തി നായകനായ റൊമാന്‍റിക് ത്രില്ലര്‍കാറ്റ്റു വെളിയുതെ തിയേറ്ററുകളില്‍ തരംഗമാകുന്പോള്‍ അടുത്ത സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹം. തെലുങ്കിലെ യൂത്ത് സ്റ്റാര്‍രാംചരണ്‍തേജയാണ് അദ്ദേഹത്തിന്‍റെ പുതിയ നായകന്‍.

മണിരത്നത്തിന്‍റെ സിനിമകള്‍ക്ക് വേണ്ടിയെന്ന പോലെ മറ്റൊരു സംവിധായകന്‍റെ സിനിമകള്‍ക്ക് വേണ്ടിയും ഒരിക്കലും സിനിമാ പ്രേമികള്‍കാത്തിരിക്കാറില്ല. അതുതന്നെയാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്നതും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :