കാഞ്ഞിരപ്പള്ളിയിൽ കോടതി ഉത്തരവ് നടപ്പാക്കിയതോടെ കുടിയൊഴിപ്പിക്കപ്പെട്ട രോഗിയായ അമ്മയ്ക്കും മകള്‍ക്കും ടേക്ക് ഓഫ് സിനിമാപ്രവർത്തകരുടെ സഹായ ഹസ്തം. ചിത്രത്തിലെ പ്രമുഖ താരങ്ങൾ അഞ്ചുലക്ഷം രൂപാ ബബിതയ്ക്കും കുടംബത്തിനും കൈമാറി. മനോരമ ന്യൂസ് വാർത്തയെത്തുടർന്നാണ് താരങ്ങളുടെ ഇടപെടൽ
ബബിതയെയും കുടുംബത്തെയും സഹായിക്കാൻ മുന്നിട്ടിറങ്ങിയ സുമനസുകൾക്ക് പിന്തുണയുമായാണ് ടേക് ഒാഫ് സംഘം കാഞ്ഞിരപ്പള്ളിയിലെത്തിയത്. നാടിന്റെ ആവേശത്തിനുള്ളിലേയ്ക്ക് കുഞ്ചോക്കോ ബോബനും പാർവതിയും വന്നിറങ്ങി. പിന്നാലെ നിർമാതാവ് ആന്റോ ജോസഫും സംവിധായകൻ മഹേഷ് നാരായണനും. റിലീസിങ് ദിനം തന്നെ ഇത്തരത്തിൽ നാടിന്റെ കൂട്ടായ്മയിൽ പങ്കെടുക്കാൻ സാധിച്ചതിന്റെ സന്തോഷം താരങ്ങൾ പങ്കുച്ചു
കുടിയൊഴിപ്പിക്കപ്പെട്ട അന്നുമുതൽ കുംടുംബത്തിന് വേണ്ട സഹായവുമായി മുന്നിട്ടറങ്ങിയ കാഞ്ഞിരപ്പള്ളി എസ്.ഐ എസ്അൻസലിനെ ചടങ്ങിൽ അഭിനന്ദിച്ചു തുടർന്ന്, ടേക്ക് ഒാഫ് സിനിമ പ്രവർത്തകർ വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം രൂപ ബബിതയ്ക്ക് കൈമാറി
കാഞ്ഞിരപ്പള്ളി എം.എൽഎ ഡോ.എൻജയരാജ്, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.