നാലു കോടി ഡോളർ തന്റെ മക്കളുടെ പേരിലേക്കു മാറ്റി എന്ന ബാങ്കുകളുടെ ആരോപണത്തെക്കുറിച്ചു മൂന്നാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാൻ സുപ്രീംകോടതി വിജയ് മല്യയോട് ആവശ്യപ്പെട്ടു. വിജയ് മല്യ തന്റെ മക്കളുടെ പേരിലേക്കു പണം മാറ്റിയതു നേരത്തേയുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരാണെന്നു ബാങ്കുകളുടെ അഭിഭാഷകൻ ശ്യാംദിവാൻ വാദിച്ചു. എന്നാൽ ഇതു സംബന്ധിച്ചു മല്യയുടെ പ്രതികരണം അറിയിക്കാൻ സമയം വേണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സി.എസ്. വൈദ്യനാഥൻ ആവശ്യപ്പെട്ടു. ഇതെത്തുടർന്നു സുപ്രീംകോടതി കേസ് ഫെബ്രുവരി രണ്ടിന് അവധിക്കു വച്ചു.
Advertisement