E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday March 05 2021 05:21 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഭവനവായ്പ: പലിശ ബാധ്യത കുറയ്ക്കാൻ സ്ഥാപനം മാറണോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

home-loan
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഭവന വായ്പകളുടെ പലിശ നിരക്കുകൾ വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അതിന്റെ നേട്ടങ്ങൾ കൊയ്യാൻ എല്ലാവരും ആഗ്രഹിക്കുന്നതു സ്വാഭാവികം മാത്രം. ഇതേക്കുറിച്ചുള്ള ചിന്തകൾ ആരംഭിക്കുമ്പോൾത്തന്നെ തങ്ങളുടെ ഭവന വായ്പ നിലവിലുള്ളയിടത്തു നിന്നു മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റുന്നതിനെ കുറിച്ചാവും പലരും ചിന്തിക്കുക. അതു വഴി കൂടുതൽ മെച്ചപ്പെട്ട പലിശ നിരക്കും അതിനു തുടർച്ചയായി കുറഞ്ഞ പ്രതിമാസ തിരിച്ചടവും അവർ പ്രതീക്ഷിക്കുന്നു.

നിലവിൽ നിങ്ങൾക്കു ഭവന വായ്പ നൽകിയിരിക്കുന്ന സ്ഥാപനത്തിന്റെ സേവനങ്ങളിൽ സംതൃപ്തരാണെങ്കിൽ ഇങ്ങനെ സ്ഥാപനം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കാതെ മറ്റു വഴികൾ കൂടി തേടാവുന്നതാണ്. പലിശ നിരക്കിലെ വ്യത്യാസം വഴി എത്രത്തോളം നേട്ടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന കാര്യത്തിൽ യാഥാർത്ഥ്യ ബോധത്തോടെയുള്ള കണക്കു കൂട്ടലുകൾ നടത്തുകയാണ് ഇതിനായി ആദ്യം വേണ്ടത്. നിങ്ങൾ പ്രതീക്ഷിക്കുന്നതിനടുത്തുള്ള നിരക്കുകൾ നിലവിലുള്ള വായ്പാ ദാതാവിൽനിന്നു തന്നെ ലഭിക്കുന്നു എങ്കിൽ, അവരുടെ സേവനങ്ങളിൽ നിങ്ങൾ സംതൃപ്തരാണെങ്കിൽ അവിടെത്തന്നെ തുടർന്ന് മെച്ചപ്പെട്ട നിരക്കുകൾ നേടിയെടുക്കുന്നതാണ് നല്ലത്. എങ്ങനെയാണ് ഇതു സാധ്യമാകുന്നതെന്നു പരിശോധിക്കാം.

∙ നിലവിലുള്ള വായ്പ മറ്റു സ്ഥാപനങ്ങളിലേക്കു മാറ്റാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടെ ആദ്യം കണക്കിലെടുക്കേണ്ടത്. മെച്ചപ്പെട്ട നിരക്കുകളാണ് ഒന്ന്. സ്വന്തം വായ്പയുടെ പലിശ നിരക്ക് വളരെ ഉയർന്നിരിക്കുകയും വിപണിയിൽ വൻ തോതില്‍ പലിശ നിരക്കു കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ൽ, ബാക്കിയുള്ള വായ്പത്തുക മറ്റൊരു സ്ഥാപനത്തിലേക്കു മാറ്റുന്നതിനെക്കുറിച്ച് ഉപഭോക്താക്കൾ ചിന്തിക്കും.

∙ വായ്പ കാലാവധിയിൽ മാറ്റം ആവശ്യമായി വരുന്ന ഘട്ടങ്ങളിലും ഇതേ രീതിയിലുള്ള ചിന്തയുണ്ടാകും. നിലവിലെ വായ്പയുടെ കാലാവധി ദീർഘിപ്പിച്ച് പ്രതിമാസ തിരിച്ചടവു തുക കുറയ്ക്കുക എന്നതാവും ഇതിലൂടെ ലക്ഷ്യമിടുക. എന്നാൽ നിലവിലെ സ്ഥാപനം ഇതിനു വിമുഖത കാട്ടുമ്പോൾ പുതിയ സ്ഥാപനത്തെ തേടുന്നതിനെക്കുറിച്ച് ഉപഭോക്താക്കൾ ചിന്തിക്കും.

∙ വായ്പത്തുക ഉയർത്താനുള്ള ആഗ്രഹമാണ് മറ്റൊരു ഘടകം. ബിസിനസ് ആവശ്യങ്ങൾക്കോ മറ്റു സാമ്പത്തിക ആവശ്യങ്ങൾക്കോ വേണ്ടി അധിക തുക തേടുന്ന സാഹചര്യത്തിലാവും പലരും ഇങ്ങനെ ടോപ് അപ് വായ്പകൾ തേടുക. ഓരോ സ്ഥാപനവും അവയുടെ നയങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരത്തിൽ വായ്പത്തുക വർധിപ്പിക്കാനുള്ള ആവശ്യം അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും. ഇത്തരത്തിൽ അധിക തുക വായ്പയായി അനുവദിക്കാനുള്ള ആവശ്യം നിരസിക്കപ്പെടുകയോ അനുവദിക്കുന്ന തുക പ്രതീക്ഷയിൽ കുറവായിരിക്കുകയോ ചെയ്യുമ്പോഴും ഉപഭോക്താവ് ധനകാര്യ സ്ഥാപനത്തെ മാറ്റുന്നതിനെക്കുറിച്ചു ചിന്തിക്കാം.

∙ തൃപ്തികരമല്ലാത്ത സേവനങ്ങളാണ് മറ്റൊരു ധനകാര്യ സ്ഥാപനത്തെ തേടാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന മറ്റൊരു പ്രധാന ഘടകം. നിലവിലുള്ള സ്ഥാപനം ഒട്ടും മികച്ചതല്ലാത്ത രീതിയിൽ പ്രതികരിക്കുകയും അത്യാവശ്യമായി വേണ്ടി വരുന്ന വിവരങ്ങൾ പോലും കൃത്യമായി നൽകാതിരിക്കുകയും ചെയ്യുമ്പോൾ വായ്പാ സ്ഥാപനത്തെക്കുറിച്ചുള്ള തങ്ങളുടെ തീരുമാനം മാറ്റാൻ ഉപഭോക്താക്കൾ നിർബന്ധിതരാവും. ഒരു ദിവസമോ ഒരു മാസമോ എന്നതിലുപരി വർഷങ്ങൾ നീണ്ടു നിൽക്കുന്ന ബന്ധമാണ് ഇക്കാര്യത്തിൽ ധനകാര്യ സ്ഥാപനവും ഉപഭോക്താവും തമ്മിൽ തുടരേണ്ടത് എന്നതിനാൽ ഇത്തരം തീരുമാനത്തിനു സാധ്യത കൂടുതലുമാണ്.

ഇങ്ങനെ നിലവിലുള്ള വായ്പ പുതിയ സ്ഥാപനത്തിലേക്കു മാറ്റുമ്പോൾ പുതിയ വായ്പ നേടുന്നതിന് ഏതാണ്ട് സമാനമായ നടപടിക്രമങ്ങൾ തന്നെയാണ് പിന്തുടരേണ്ടി വരിക. നിയമപരവും സാങ്കേതികവുമായ വിലയിരുത്തലുകൾ, സ്ഥലത്തെത്തിയുള്ള പരിശോധന തുടങ്ങിയവയെല്ലാം ഇതിനും വേണ്ടി വരും. ഇതിനു പുറമേ നിലവിലെ വായ്പദാതാവിൽ നിന്ന് എൻഒസിയും ആവശ്യമാണ്. ഇതു ലഭിക്കാൻ പലപ്പോഴും ഏതാനും ദിവസം വേണ്ടി വരും. നിലവിലെ വായ്പദാതാവിൽനിന്നു രേഖകളുടെ അസ്സൽ പതിപ്പുകൾ വാങ്ങി പുതിയ വായ്പാ ദാതാവിനു നൽകുക എന്നതും ഇവിടെ ആവശ്യമായി വരും.

പുതിയ സ്ഥാപനത്തിലേക്ക് മാറ്റുംമുൻപ്

നിലവിലെ ഭവന വായ്പ പുതിയ സ്ഥാപനത്തിലേക്കു മാറ്റുന്നതിനു മുന്‍പു ചിന്തിക്കേണ്ട ചില കാര്യങ്ങളുണ്ട്. നിലവിലുള്ള ധനകാര്യ സ്ഥാപനവുമായി നിരക്കു പുതുക്കുന്നതിനെക്കുറിച്ചു ചർച്ച ചെയ്യുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. നിലവിലുള്ള സ്ഥാപനത്തിന്റെ സേവനങ്ങളിൽ സംതൃപ്തരാണെങ്കിൽ അവിടെ തന്നെ പുതിയ ഇളവു വരുത്തിയ നിരക്കുമായി തുടരുന്നതാണ് മികച്ചത്.

എന്നാൽ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ഏറെ കുറഞ്ഞ നിരക്കാണു വാഗ്ദാനം ചെയ്യപ്പെടുന്നതെങ്കിലും സേവന നിലവാരം തൃപ്തികരമല്ലെങ്കിലും പുതിയ സ്ഥാപനത്തിനായുള്ള തെരച്ചിൽ ആരംഭിക്കാം. ദീർഘമായ കാലയളവിൽ പലിശ നിരക്കുകളിൽ എപ്പോഴും മാറ്റം വരാം എന്നതും ഇതിനിടെ പരിഗണിക്കേണ്ട വസ്തുതയാണ്. ഒരു സ്ഥാപനത്തിൽനിന്നു മറ്റൊരു സ്ഥാപനത്തിലേക്കു വായ്പ മാറ്റുമ്പോൾ യഥാർത്ഥ രേഖകളും കൈമാറ്റം ചെയ്യേണ്ടി വരും. ഇത്തരം സാഹചര്യത്തിൽ രേഖകൾ നഷ്ടപ്പെടാനോ മാനുഷിക പിഴവുകൾ സംഭവിക്കാനോ സാധ്യത ഏറെയാണ്. ഇവയെല്ലാം ഒഴിവാക്കാനായി ഒറിജിനൽ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പട്ടിക പരിശോധിക്കുകയും അവയെല്ലാം പുതിയ സ്ഥാപനത്തിലേക്കു മാറ്റിയെന്ന് ഉറപ്പാക്കുകയും വേണം.

വായ്പ എടുത്ത് ആദ്യ കാലങ്ങളിൽ ഭവന വായ്പയുടെ പലിശ കുറവിനായി പുതിയ സ്ഥാപനങ്ങളിലേക്കു മാറ്റുന്നത് ഏറെ ഗുണകരമായിരിക്കും. ആദ്യ ഘട്ടങ്ങളിൽ തിരിച്ചടക്കുന്ന തുകയുടെ ഏറിയ പങ്കും പലിശ ഇനത്തിലായിരിക്കും എന്നതിനാൽ കുറഞ്ഞ പലിശ നിരക്കു ലഭിക്കുന്നത് ഏറെ നേട്ടമുണ്ടാക്കി തരും. എന്നാൽ വായ്പതിരിച്ചടവിന്റെ അവസാന ഘട്ടത്തിലാണ് കുറഞ്ഞ നിരക്കിനായി വായ്പ പുതിയ സ്ഥാപനത്തിലേക്കു മാറ്റുന്നതെങ്കിൽ അതു വലിയ ഗുണമുണ്ടാക്കിത്തരില്ല. പലിശയിനത്തിലുള്ള തുകയുടെ വലിയൊരു ഭാഗവും അതിനകം അടച്ചു കഴിഞ്ഞിരിക്കും എന്നതിനാലാണിത്. വായ്പ നേരത്തേ അടച്ചു തീർക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥാപനവുമായി ഉണ്ടാക്കിയിട്ടുള്ള ധാരണ എന്തെന്നതും ഇവിടെ പരിശോധിക്കണം. വായ്പ നേരത്തേ അടച്ചുതീർക്കുമ്പോൾ ഉള്ള പ്രീ പെയ്‌മെന്റ് തുക (ഉണ്ടെങ്കില്‍) കൂടി കണക്കാക്കുമ്പോൾ നാമമാത്രമായ നേട്ടമേ പുതിയ സ്ഥാപനത്തിലേക്ക് മാറുന്നതു വഴി ലഭിക്കൂ എങ്കിൽ നിലവിലെ സ്ഥാപനത്തിൽ തന്നെ തുടരുന്നതാവും മികച്ചത്.

വായ്പബാധ്യത പുതിയ സ്ഥാപനത്തിലേക്കു മാറ്റുമ്പോൾ പ്രോസസിങ് ചാർജ്, ലീഗൽ ചാർജ് തുടങ്ങി പുതിയ വായ്പ എടുക്കുമ്പോൾ ഉള്ള ഏതാണ്ടെല്ലാ ഫീസുകളും നൽകേണ്ടി വരും. ഇവ കൂടി കണക്കിലെടുത്തു വേണം തീരുമാനം കൈക്കൊളളാൻ. ഒളിപ്പിച്ചു വെച്ചിട്ടുള്ള മറ്റു നിരക്കുകൾ ഒന്നുമില്ല എന്നു കൂടി ഉറപ്പാക്കുന്നതു നന്നായിരിക്കും. മറ്റൊരു സ്ഥാപനം കുറഞ്ഞ നിരക്കിൽ വായ്പ നൽകുന്നു എന്നതിന്റെ പേരിൽ മാത്രം വായ്പാ ബാധ്യത മാറ്റാനായി ഒരുങ്ങരുത് എന്നതാണ് ഏറ്റവും പ്രസക്തമായ വസ്തുത. എല്ലാ വശങ്ങളും പരിഗണിച്ച് യഥാർത്ഥത്തിൽ ഗുണകരമാണെങ്കിൽ മാത്രമേ ഇതിനായി തീരുമാനം കൈക്കൊള്ളാവൂ.

തിരിച്ചടവില്‍ നേട്ടം എത്രത്തോളം

വായ്പബാധ്യത കുറഞ്ഞ പലിശനിരക്കിൽ പുതിയ സ്ഥാപനത്തിലേക്കു മാറ്റുമ്പോൾ അത് നിങ്ങളുടെ പ്രതിമാസ തിരിച്ചടവിനേയും പലിശയേയും എങ്ങനെ ബാധിക്കും എന്നു പരിശോധിക്കാം.

നിലവിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്ന് 50 ലക്ഷം രൂപ വായ്പയെടുത്തിട്ട് അഞ്ചു വർഷം അതു തിരിച്ചടച്ച സാഹചര്യമാണിവിടെ വിശകലനം ചെയ്യുന്നത്. അതു വരെയുള്ള പലിശ തിരിച്ചടച്ചു കഴിഞ്ഞ സാഹചര്യമാണിവിടെ ഉളളതെന്നു കണക്കിലെടുക്കാം. നിലവിലുളള വായ്പയ്ക്ക് പത്തു ശതമാനം പലിശയും ഇരുപതു വർഷ കാലാവധിയും പ്രതിമാസം 48,252 രൂപ തിരിച്ചടവുമാണ് ഉള്ളത്. വായ്പകാലാവധി കഴിയുമ്പോൾ വായ്പദാതാവിനെ മാറ്റിയില്ലെങ്കിൽ ഈ വായ്പയിൽ ആകെ നൽകേണ്ടിയിരുന്ന പലിശ 65.80 ലക്ഷം രൂപയായിരുന്നു. ഇനി ഈ വായ്പ 9.5 ശതമാനം പലിശ എന്ന നിലയിൽ പുതിയ സ്ഥാപനത്തിലേക്കു മാറ്റിയാലുള്ള സ്ഥിതിഗതികൾ വിലയിരുത്താം. 20 വർഷ കാലാവധിയിലേക്കാണ് ഈ വായ്പ പുതിയ സ്ഥാപനത്തിലേക്കു മാറ്റുന്നതെങ്കിൽ പ്രതിമാസ തിരിച്ചടവു തുക 41,854 രൂപ എന്ന നിലയിലേക്കു ഗണ്യമായി കുറയും. ഇനി 15 വർഷ കാലാവധിയാണു തെരഞ്ഞെടുക്കുന്നതെങ്കിൽ 45,173 രൂപ എന്ന നിലയിലേക്കാവും നിലവിലെ 48,252 രൂപയെന്ന പ്രതിമാസ തിരിച്ചടവു കുറയുക.

ആകെ പലിശ തിരിച്ചടവിന്റെ കാര്യം. സ്ഥാപനം മാറ്റുന്നതിനു മുൻപുള്ള അവസ്ഥ പരിശോധിച്ചാൽ ആകെ അടയ്ക്കേണ്ടിയിരുന്ന പലിശ 65.80 ലക്ഷം രൂപയായിരുന്നു. ഇതു പുതിയ സ്ഥാപനത്തിൽ 20 വർഷ കാലാവധിയിലേക്കു മാറ്റുന്ന സാഹചര്യത്തിൽ 73.25 ലക്ഷം രൂപയാണ് ആകെ പലിശയിനത്തിൽ നൽകേണ്ടി വരിക. ആദ്യ സ്ഥാപനത്തിൽ അഞ്ചു വർഷം നൽകിയ പലിശ അടക്കമാണിത്. ഇനി 15 വർഷത്തേക്കായിരുന്നു പുതിയ സ്ഥാപനത്തിലേക്കു വായ്പ മാറ്റുന്നതെങ്കിൽ പലിശയിനത്തിൽ ആകെ നൽകേണ്ടി വരുന്ന തുക 60.94 ലക്ഷം രൂപയായി കുറയുമായിരുന്നു. പുതിയ സ്ഥാപനത്തിലേക്കു വായ്പ മാറുന്ന ഈ രണ്ടു സന്ദർഭങ്ങളിലും പ്രതിമാസ തിരിച്ചടവു തുക കുറയുന്നതായി കാണാനാവും. എന്നാൽ 20 വർഷത്തേക്കു പുതിയ വായ്പ എടുക്കുമ്പോൾ ആകെ പലിശയുടെ കാര്യത്തിൽ വർധനയുണ്ടാകുന്നു.

എന്നാൽ പഴയ വായ്പയുടെ കാലാവധി തീരുമായിരുന്ന അതേ കാലാവധിയിലേക്കു തന്നെ എന്ന നിലയിൽ 15 വർഷത്തേക്കു പുതിയ സ്ഥാപനത്തിൽ നിന്നു വായ്പ എടുക്കുമ്പോൾ ആകെ പലിശ നൽകുന്ന തുകയിൽ നാലു ലക്ഷത്തിലേറെ രൂപയുടെ കുറവാണു ലഭിക്കുന്നത്. പലരും വായ്പ പുതിയ സ്ഥാപനത്തിലേക്കു മാറ്റുമ്പോൾ പ്രതിമാസ തിരിച്ചടവു തുക ഗണ്യമായി കുറയ്ക്കാൻ തിരിച്ചടവു കാലാവധി ഉയർന്ന രീതിയിൽ തെരഞ്ഞെടുക്കുന്നതാണു കാണുന്നത്. എന്നാൽ നിലവിലെ വായ്പ അവസാനിക്കുന്ന അതേ കാലാവധിക്കു തന്നെ പുതിയ സ്ഥാപനത്തിൽ നിന്നു വായ്പ എടുക്കുകയാണെങ്കിൽ പലിശ ഇനത്തിലുള്ള നേട്ടം കൊയ്യുകയും നിലവിലെ വായ്പയ്ക്ക് ഉയർന്ന പലിശ നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്യാം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :