E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday August 13 2017 12:37 PM IST

Facebook
Twitter
Google Plus
Youtube

More in Business

ഭക്ഷ്യഎണ്ണ ഇറക്കുമതി കുറയ്ക്കാന്‍ തീരുവ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഭക്ഷ്യഎണ്ണയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വിലക്കയറ്റത്തിന് വഴിതെളിക്കുന്നു.. പാമോയിലിനും സണ്‍ഫ്ളവര്‍ ഓയിലിനും ഒരു ലിറ്ററിന് അഞ്ചു രൂപ വരെ വര്‍ധിക്കും. അതേസമയം, വെളിച്ചെണ്ണയ്ക്കു വില കൂടില്ല. 

ഇന്നലെ രാത്രിയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങിയത്. പാമോയലിന്റെ ഇറക്കുമതി തീരുവ പ‍തിനഞ്ചില്‍ നിന്ന് ഇരുപത്തിയഞ്ചു ശതമാനമാക്കി വര്‍ധിപ്പിച്ചു. സണ്‍ഫ്ളവര്‍ ഓയിലിന് ഏഴര ശതമാനമുണ്ടായിരുന്ന തീരുവ പതിനഞ്ചായി ഉയര്‍ത്തി. പാമോയിലിനും സണ്‍ഫ്ളവര്‍ ഓയിലിനും ലിറ്ററൊന്നിന് അഞ്ചു രൂപ വരെ വര്‍ധിക്കുമെന്നാണ് സൂചന. ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇതുവഴി, വെളിച്ചെണ്ണ വില്‍പന കൂടുമെന്നാണ് കണക്കുകൂട്ടല്‍. തീരുവ വര്‍ധിപ്പിച്ച ശേഷം പുതിയ വില ഇനിയും പുറത്തുവന്നിട്ടില്ല. 

ലാഭം കൂടുതല്‍ കിട്ടാന്‍ ഭക്ഷ്യഎണ്ണയുടെ പൂഴ്ത്തിവയ്പ്പ് തുടരുന്നതായും സൂചനയുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം വെളിച്ചെണ്ണ വില്‍പന കൂട്ടുമെന്ന് ഒരുവിഭാഗം പറയുന്നു. എന്നാല്‍ , പാമോയിലും സണ്‍ഫ്ളവര്‍ ഓയിലും ഉപയോഗിക്കുന്നവര്‍ മാറിചിന്തിക്കാന്‍ ഇടയില്ലെന്ന് മറ്റൊരു വിഭാഗം വ്യാപാരികളും പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.