ഇങ്ക്ജെറ്റ് ശ്രേണിയിലേക്ക് പുതിയ പ്രിന്ററുകളുമായി കാനന്‍. പ്രധാനമായും ഗാര്ഹികോപയോക്താക്കളെ ഉന്നംവച്ചാണ് കാനന്‍ പിക്സ്മ ജി പ്രിന്ററുകള്വിപണിയിലെത്തിച്ചിരിക്കുന്നത്. ഇങ്ക്െജറ്റ് പ്രിന്റര്‍ ശ്രേണിയില്‍ ഇതാദ്യമാണ് കാനന്‍ ഉത്പന്നങ്ങള്‍ എത്തിക്കുന്നത്. പിക്സ്മ ജി എന്ന പേരില്‍ നാലു മോഡലുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്.കോപ്പി എടുക്കുക, സ്കാന്‍ ചെയ്യുക, വൈഫൈ ഉപയോഗിച്ച് പ്രിന്റ് തുടങ്ങിയുള്ളതാണ് മോഡലുകളിലെ വ്യത്യാസം. സാധാരണ ഇങ്ക്ജെറ്റ് പ്രിന്ററുകളില്‍ ടാങ്ക് പ്രിന്റ് ഹെഡില്ലാണ്. അതുകൊണ്ടുതന്നെ ഇവയില്‍ കുറഞ്ഞ അളവിലെ മഷി ഉണ്ടാകാറുള്ളു. എന്നാല്‍ പിക്സ്മ ജിയില്‍ പ്രത്യേക ടാങ്കുകളിലാണ് മഷിയുള്ളത്. ഇതിലൂടെ മഷി പാഴാകുന്നത് തടയാനും സാധിക്കുന്നു.
ഒരു മിനിറ്റില്‍ ഒന്‍പത് പേജുകള്‍വരെ ഒരു നിറത്തിലും മള്‍ട്ടികളറില്‍ അഞ്ച് പേജുകള്‍ വരെയും പ്രിന്റ് ചെയ്യാന്‍ സാധിക്കും. ഫുള്‍ടാങ്ക് മഷിയില്‍ ഏഴായിരംകളര്പ്രിന്റുകളും, ആറായിരം സിംഗിള്‍ കളര്‍ പ്രിന്റുകളും ലഭിക്കും. പുതിയ കുപ്പി മഷിക്ക് 500 രൂപയാണ് വില. ഇങ്ക്ജെറ്റാണെങ്കിലും പിക്ചര്‍ ക്ളാരിറ്റിയാണ് ഈ മോഡലുകളുടെ മുഖമുദ്ര. സാധാരണ പ്രിന്റുകള്‍ തുടങ്ങി ഫോട്ടോകള്‍ വരെ മികച്ച ക്വാളിറ്റിയില്‍ ലഭ്യമാണ്. നിലവില്‍ ഇങ്ക്െജറ്റ് മോഡലുകള്‍ പുറത്തിറക്കുന്ന മറ്റുകമ്പനികളുടെ ഉത്പന്നങ്ങളെക്കാളും ഔട്ട്പുട്ട് ക്വാളിറ്റി കാനനുണ്ട്. വിന്‍ഡോസ് വിസ്ത എസ്.പി.2, വിസ്ത എസ്.പി.1, വിന്‍ഡോസ് 7,8,10 തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രിന്ററുകള്‍ പ്രവര്‍ത്തിക്കും. ലേസര്ജെറ്റുകളില് നിന്ന് പ്രിന്റുകളുടെ വേഗം കുറയുമെന്നത് ഒഴിച്ചാല്‍ വീടുകളില്‍ ഉപയോഗിക്കാനാവുന്ന ഒതുക്കമുള്ള പ്രിന്ററുകളാണ് പിക്സമ ശ്രേണിയിലുള്ളത്.
Advertisement