E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in Business

400 കോടിയുടെ ആ‍ഡംബര വിമാനം, കോടികൾ വിലയുള്ള വിന്റേജ് കാറുകൾ, ജീവിതം ആഘോഷമാക്കി മല്യ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vijay-mallya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിജയ് മല്യയെ സ്കോട്‌ലാൻഡ് യാർഡ് അറസ്റ്റ് ചെയ്തതോടെയാണ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നത്, കിങ് ഓഫ് ഗുഡ് ടൈംസ് വിജയ് മല്യയുടെ ആഡംബര ജീവിതത്തിന് മുതൽ കൂട്ടായിരുന്നത് 400 കോടിയുടെ പ്രൈവറ്റ് ജെറ്റും കോടിക്കണക്കിന് രൂപയുടെ കാർശേഖരവുമായിരുന്നു. അതിൽ ചിലത് കോടതി കണ്ടുകെട്ടിയിരുന്നു. ആഡംബര വിമാനം നാലു തവണ ലേലത്തിൽ വച്ചെങ്കിൽ ഇതുവരെ അതുസ്വന്തമാക്കാൻ ആരും വന്നിട്ടില്ല. ആഘോഷങ്ങളും മറ്റ് വിനോദങ്ങളും കഴിഞ്ഞാൽ മല്യയ്ക്ക് ഇഷ്ടം കാറുകളായിരുന്നു. മല്യ കളക്ഷൻസ് എന്ന പേരിൽ വിന്റേജ് കാർ പ്രദർശന ശാലയിൽ നിരവധി റെയർ വിന്റേജ് കാറുകളാണുള്ളത്. ഇന്ത്യയിലുണ്ടായിരുന്ന കാറുകളിൽ പലതും ബാങ്കുകൾ ജപ്തി ചെയ്തു. ലംബോഗ്‍‌നി, റോൾസ് റോയ്സ്, ബെന്റിലി, ഫെരാരി തുടങ്ങി നിരവധി വാഹനങ്ങൾ മല്യയ്ക്ക് സ്വന്തമായുണ്ട്. മല്യയ്ക്കുണ്ടായിരുന്ന ആഡംബര ശേഖരങ്ങളിൽ ചിലത്.

എയർബസ് എ 319

കിങ്ഫിഷർ മുൻ മേധാവി വിജയ് മല്യയുടെ 535 കോടി രൂപയുടെ കുടിശിക തിരിച്ചുപിടിക്കാൻ മല്യയുടെ സ്വകാര്യ ആഡംബര ജെറ്റ് സേവനനികുതി വിഭാഗം കണ്ടുകെട്ടിയത്. ഏകദേശം 130 മുതൽ 140 വരെ പേർ‌ക്ക് സഞ്ചരിക്കാവുന്ന എയർബസ് എ 319 ന്റെ ലക്ഷ്വറി പതിപ്പാണ് എസിജെ 319 (വിജെഎം 319). 25 യാത്രക്കാർക്കും 6 വിമാന ജോലിക്കാർക്കും സഞ്ചരിക്കാൻ സാധിക്കുന്ന ജെറ്റിൽ അത്യാഡംബര സൗകര്യങ്ങളുണ്ട്.

ensign-formula-1 Ensign Formula 1

2006 ൽ വിജയ് മല്യ ഏകദേശം 400 കോടിരൂപ മുടക്കിയാണ് പ്രൈവറ്റ് ജെറ്റ് സ്വന്തമാക്കുന്നത്. കോൺഫറൻസ് റൂം, ലിവിങ് റൂം, ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂം തുടങ്ങിയ സൗകര്യങ്ങള്‍ ഈ ജെറ്റിലുണ്ട്. ഏകദേശം 10 കോടി രൂപയാണ് വിമാനത്തിന്റെ ചെലവുകൾക്കായി മല്യ ഓരോ വർഷവും മുടക്കിയിരുന്നത്. 2001 എപ്രിൽ മുതൽ 2012 സെപ്റ്റംബർ വരെ ഏകദേശം 812 കോടിരൂപ സർവീസ് ടാക്സ് അടയ്ക്കാത്തതിനായായിരുന്നു മല്യയുടെ പ്രൈവറ്റ് ജെറ്റ് അടക്കമുള്ള വിമാനങ്ങൾ സർക്കാർ കണ്ടുകെട്ടിയത്. നേരത്തെ മല്യയുടെ 11 സീറ്റർ പ്രൈവറ്റ് ജെറ്റ് സർക്കാർ വിറ്റിരുന്നു.

റോൾസ് റോയ്സ് സിൽവ്വർ ഗോസ്റ്റ്

rolls-royce-silver-ghost Rolls Royce- Silver Ghost

ബ്രിട്ടീഷ് വാഹന നിർമാതാക്കളായ റോൾസ് റോയ്സിന്റെ ഏറ്റവും പ്രശസ്തമായ വാഹനങ്ങളിലൊന്നാണ് സിൽവ്വർ‌ ഗോസ്റ്റ്. സിൽവ്വർ ഗോസ്റ്റിന്റെ 1913 മോഡലാണ് മല്യയുടെ കളക്ഷനിലുണ്ടായിരുന്നത്. 1906 മുതൽ 1926 വരെ പുറത്തിറങ്ങിയിട്ടുള്ള സിൽവ്വർ ഗോസ്റ്റിന്റെ 7874 യൂണിറ്റുകൾ മാത്രമേ നിർമിച്ചിട്ടുള്ളൂ.

വിശദമായ വായനയ്ക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :