മലങ്കര ഒാർത്തഡോക്സ് സഭയുടെ കാലം ചെയ്ത മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയാ മാർ തെയോഫിലോസിന്റെ ഭൗതികശരീരം കോയമ്പത്തൂരില്‍ കബറടക്കി. തടാകം ക്രിസ്തു ശിഷ്യ ആശ്രമത്തിലെ ശുശ്രൂഷകള്‍ക്ക് ഒാർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു.
രാവിെല കുര്‍ബാനയ്ക്ക് ശേഷമായിരുന്നു രണ്ടുമണിക്കൂര്‍ നീണ്ട കബറടക്കശുശ്രൂഷ. സഭയിലെ മെത്രാപ്പൊലീത്തമാരും വൈദികരും വിശ്വാസികളും അടക്കം ആയിരങ്ങള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കോഴിക്കോട് എം.പി എം.കെ രാഘവന്, വീണ ജോര്‍ജ് എം.എല്‍.എ തുടങ്ങി സാമൂഹികരാഷ്ട്രീയരംഗത്തെ പ്രമുഖരും കബറടക്കശുശ്രൂഷയില്‍ പങ്കെടുത്തു