എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്കൂള്‍ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. വേങ്ങൂര്‍ സാന്തോം പബ്ളിക് സ്കൂളിലെ ജീവനക്കാരി എല്‍സിയാണ് മരിച്ചത്. അപകടത്തില്‍ 19 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരുക്കേറ്റു. രാവിലെ എട്ടരയോടെയായിരുന്നു അപകടം . സ്കൂളിനു സമീപമെത്തിയപ്പോള്‍ ബസിന്റെ ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് റോഡിലൂടെ നടന്നു വരികയായിരുന്ന ജീവനക്കാരി എല്‍സിയുടെ മുകളിലേക്ക് ബസ് മറിഞ്ഞു. ഉടന്‍ തന്നെ ഇവരെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുട്ടികളുടെ പരുക്ക് സാരമുളളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Advertisement