ജയലളിതയുടെ മരണം അന്വേഷിക്കാന്‍ നിയമിച്ച ഏകാംഗ കമ്മിഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. നിയമസഭയുടെ അംഗീകാരമില്ലാതെയുള്ള കമ്മിഷന്റെ നിയമനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുതിര്‍ന്ന അഭിഭാഷകന് കെ.എം.വിജയന് ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനാണ് വിരമിച്ച ഹൈക്കോടതി ജഡ്ജി അറുമുഖസാമിയെ അന്വേഷണ കമ്മിഷനായി തമിഴ്നാട് സര്‍ക്കാര്‍ നിയമിച്ചത്. പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിനടക്കം സി.ബി.ഐ അന്വേഷണം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
Advertisement