കാറ്റലോണിയ ഹിതപരിശോധനയില്‍ വിജയിച്ചതായി കറ്റാലന്മാരുടെ സ്വയം പ്രഖ്യാപനം. 42 ശതമാനം പോളിങ് രേഖപ്പെട്ടുത്തിലയ ഹിതപരിശോധനയില്‍ 90 ശതമാനംപേരും സ്വാന്ത്ര്യത്തെ അനുകൂലിച്ചതായി കാറ്റലോണിയയിലെ പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു.പിന്നാലെ കറ്റാലന്‍ ജനത സ്വാതന്ത്ര്യത്തിനുള്ള അവകാശം നേടിക്കഴിഞ്ഞതായി പ്രാദേശിക ഭരണകൂടം പ്രഖ്യാപിച്ചു അനുകൂല വിധി ഉറപ്പിച്ചാല്‍ 48 മണിക്കൂറിനകം സ്വാന്ത്ര്യം പ്രഖ്യാപിക്കാനാണ് കാറ്റലോണിയ മേഖലാ സര്‍ക്കാരിന്റെ തീരുമാനം.സ്പെയിന് ഭരണകൂടത്തിന്റെ വിലക്ക് അവഗണിച്ചാണ് കാറ്റലോണിയയില്‍ ഹിതപരിശോധന നടത്തിയത്. ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമത്തില്‍ 460 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതകമാണ്. പ്രതിഷേധക്കാര്‍ക്കു നേരെ പൊലീസ് റബര്‍ ബുള്ളെറ്റ് പ്രയോഗവും നടത്തി.
Advertisement