പുതിയ പ്രൊവിഡന്റ് ഫണ്ട് പദ്ധതികളുടെ ആനുകൂല്യം മൂന്നുമാസത്തിനുള്ളില്‍ എല്ലാവർക്കും ലഭ്യമാക്കുമെന്ന് പിഎഫ് കമ്മിഷണർ വി.പി.ജോയി. പുതുതായി ചേരുന്ന തൊഴിലാളികളുടെ വിഹിതം മൂന്നുവർഷത്തേക്ക് കേന്ദ്രസർക്കാർ നിക്ഷേപിക്കുന്ന പിഎംആർപിവൈ പദ്ധതിയും പുതിയ ഭവനപദ്ധതിയും കൂടുതൽ പേരിലേക്ക് എത്തിക്കാൻ ഊർജിതശ്രമങ്ങൾ നടത്തുകയാണ്. ഇതിനായി തൊഴിലുടമകളുമായി സമ്പർക്ക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ചേംബർ ഓഫ് കൊമേഴ്സും പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും ചേർന്ന് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിക്ക് ശേഷം സംസാരിക്കുകയായിരുന്നു കമ്മിഷണർ വി.പി.ജോയി.
Advertisement