ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം. നോയ്്ഡയില് യുവതിയെ തട്ടിക്കൊണ്ടുപോയി കാറില്‍ വച്ച് മാനഭംഗപ്പെടുത്തി. ഇന്നലെ വൈകിട്ട് ആറിന് ഗോള്‍ഫ് കോഴ്സ്് മെട്രോ സ്റ്റേഷനു സമീപത്തു നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ ഒരു മണിക്കൂറിനു ശേഷം അക്ഷര്‍ധാം മെട്രോ സ്റ്റേഷനു സമീപം ഉപേക്ഷിച്ചു. മൂന്നുപേരാണ് കാറിലുണ്ടായിരുന്നതെന്ന് യുവതി പൊലീസിനെ അറിയിച്ചു. ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികില്‍സയിലുള്ള യുവതി അപകട നില തരണം ചെയ്തതായും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
Advertisement