പാക്കിസ്ഥാന് െടററിസ്ഥാനായി മാറിയെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. ഇന്ത്യക്കെതിരെ പാക്കിസ്ഥാന് പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്തഭാഷയില്‍ മറുപടി പറയുന്നതിനിടെയാണ് ടെററിസ്ഥാനെന്ന പ്രയോഗം ഇന്ത്യ നടത്തിയത്. ആഗോളഭീകരവാദത്തിന്റെ ഉല്പാദന കയറ്റുമതി കേന്ദ്രമായി പാക്കിസ്ഥാന് മാറിയെന്ന് ഇന്ത്യന്‍ പ്രതിനിധി ഈനം ഗംഭീര്‍ പറഞ്ഞു.
ഒസാമ ബിന്‍ ലാദന് ഒളിയിടം നല്കിയ രാജ്യം ചതിയെക്കുറിച്ച് പറയുന്നത് അംഗീകരിക്കാനാകില്ല. കശ്മീരില്‍ ഐക്യരാഷ്ട്ര സംഘടന പ്രത്യേക സംഘത്തെ നിയമിക്കണമെന്നും കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ആരോപിച്ചിരുന്നു.