രോഹിന്ഗ്യന് പ്രശ്നത്തില്‍ മൗനം വെടിഞ്ഞ് മ്യാന്മര് നേതാവ് ഓങ് സാന്‍ സൂ ചി. കോഫി അന്നന് കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കുെമന്ന് വ്യക്തമാക്കിയ സൂ ചി റാഖൈനില്‍ നിയമവാഴ്ച ഉറപ്പാക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര കമ്മിറ്റിയെ നിയോഗിച്ച കാര്യവും അറിയിച്ചു. പ്രശ്നത്തില്‍ രാജ്യാന്തര നിരീക്ഷണങ്ങളെ മ്യാന്മര് ഭയക്കുന്നില്ലെന്നും സൂ ചി വ്യക്തമാക്കി. റാഖൈനില്‍ നിന്ന് ജനങ്ങള്‍ പലായനം ചെയ്തതിന്റെ കാരണം പരിശോധിക്കും. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്ന അഭ്യാര്ഥികളുടെ പരിശോധനാപ്രക്രിയകള് ഉടന്‍ തുടങ്ങും. രാജ്യത്തെ ഭൂരിഭാഗം രോഹിഗ്യന്‍ മുസ്ലിം ഗ്രാമങ്ങളിലും അക്രമമില്ലെന്ന് പറഞ്ഞ സൂ ചി ഇക്കാര്യം നേരിട്ട് കണ്ട് ബോധ്യപ്പെടാന്‍ നയതന്ത്രജ്ഞരെ ക്ഷണിക്കുകയും ചെയ്തു.
Advertisement