വേങ്ങര ഉപതിരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും ഇന്ന് ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിലാണ് യോഗം. വേങ്ങര മണ്ഡലത്തില്‍ തന്നെയുള്ള പുതുമുഖ സ്വതന്ത്ര സ്ഥാനാര്‍ഥി സിപിഎമ്മിന്റെ സജീവ പരിഗണനയിലുണ്ട്. ജില്ലാ നേതൃത്വത്തിന്റെ ശുപാര്‍ശ സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്ത് അന്തിമതീരുമാനമെടുക്കും. ചൊവ്വാഴ്ചയാണ് സ്ഥാനാര്‍ഥിെയ പ്രഖ്യാപിക്കുക. വ്യാഴാഴ്ച വേങ്ങരയിൽ മണ്ഡലം കൺവൻഷനോടെ സിപിഎമ്മിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.
Advertisement