കണ്ണൂർ പയ്യന്നൂരിൽ ശ്രീകൃഷ്ണ ജയന്തിദിനത്തിൽ ശോഭായാത്രയിലെ നിശ്ചല ദൃശ്യത്തിൽ കുട്ടിയെ കെട്ടിയിട്ടു പ്രദർശിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണു കേസ്. മൂന്നുവയസ്സുള്ള കുഞ്ഞിനെ രണ്ടര മണിക്കൂർ വെയിലത്തു കിടത്തിയെന്നാണ് ആരോപണം.
ആഭ്യന്തര സെക്രട്ടറി, ഡിജിപി, കലക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസർ എന്നിവർ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം. കുട്ടികളുടെ അവകാശ സംരക്ഷണത്തിനു സർക്കാർ നേരത്തേ പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പാക്കുന്നതിലെ പുരോഗതി അറിയിക്കാനും കമ്മിഷൻ ആവശ്യപ്പെട്ടു.
Advertisement