ഫിഫ റാങ്കിങ്ങിലെ ആദ്യനൂറില്‍ നിന്ന് ഇന്ത്യ പുറത്ത്. 97-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പത്ത് സ്ഥാനങ്ങള്‍ താഴ്ന്ന് 107ല്‍ എത്തി. മൗറീഷ്യസും സെന്റ് കിറ്റ്സ് ആന്‍ഡ് നെവിസും ഉള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പര സ്വന്തമാക്കിയിട്ടും ഇന്ത്യയ്ക്ക് റാങ്കിങ്ങില്‍ മുന്നേറാന്‍ സാധിച്ചില്ല. എസ്റ്റോണിയ, ഇറാഖ്, ഫിന്‍ലന്‍ഡ്, ലക്സംബര്‍ഗ് എന്നീ ടീമുകളുടെ കുതിപ്പാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ലോക ചാംപ്യന്മാരായ ജര്‍മനി ബ്രസീലില്‍ നിന്ന് തിരിച്ചു പിടിച്ചു. പോര്‍ച്ചുഗല്‍, അര്‍ജന്റീന, ബെല്‍ജിയം എന്നീ ടീമുകളും ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംകണ്ടെത്തി.
Advertisement