ഇടുക്കി വണ്ടന്മേട്ടില് മരിച്ചെന്ന് കരുതി വീട്ടമ്മയെ മൊബൈല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മഞ്ഞപിത്തതിന് മൂന്ന് മാസമായി ചികിത്സയിലായിരുന്ന വണ്ടന്മേട് സ്വദേശി രത്നത്തെയാണ് മരിച്ചെന്ന് തെറ്റിദ്ധരിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയത്. അന്തിമോപചാരം അര്‍പ്പിക്കുന്നതിനിടെയാണ് രത്നത്തിന്റെ ശരീരം അനങ്ങിയത്.
ഇതോടെ ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിച്ച്് രത്നത്തെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ജീവനുണ്ടെന്ന് കണ്ടെത്തി തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രത്നത്തിന് മികച്ച ചികിത്സ നല്കാന് ജില്ലാ കലക്ടറും നിര്‍ദേശം നല്കി. ഇന്ന് രാവിലെയാണ് രത്നത്തെ മധുരയില്‍ നിന്ന് വീട്ടിലെത്തിച്ചത്.