മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതില്‍ മനംനൊന്ത് തമിഴ്നാട് അരിയല്ലൂരില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം. അരിയല്ലൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധ പ്രകടനം നടത്തി. ഇന്ന് വിദ്യാര്‍ഥി സംഘടനകള്‍ നടത്താനിരുന്ന സമരത്തിന് പൊലീസ് അനുമതി നിഷേധിച്ചത് വിവാദമായി. മരിച്ച വിദ്യാര്‍ഥിനി അനിതയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങാതെ ബന്ധുക്കള്‍ പ്രതിഷേധിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്കാണ് മെഡിക്കല്‍ പ്രവേശനം കിട്ടാത്തതില്‍ മനംനൊന്താണ് പ്ലസ്ടു അനിത ആത്മഹത്യ ചെയ്തത്.
Advertisement