മൂന്നാറിലെ പെമ്പിളൈ ഒരുമയ്ക്കെതിരായ മന്ത്രി എം.എം.മണിയുടെ വിവാദപരാമര്‍ശം ഭരണഘടനാബെഞ്ചിന് മുന്നില്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി. ബുലന്ദ്ഷെഹര് ഇരകളെ മന്ത്രിയായിരിക്കെ അസംഖാന് അപമാനിച്ച കേസിനൊപ്പം മണിയ്ക്കെതിരെയുളള ആരോപണവും പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇതിനായി പുതിയ ഹര്‍ജി ഭരണഘടനാബെഞ്ചിനു മുന്നില്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരനായ ജോര്‍ജ് വട്ടുകുളത്തിന് കോടതി അനുമതി നല്കി. ഭരണഘടനാപദവിയിലുളളവര് മോശം പരാമര്‍ശം നടത്താമോയെന്നതാണ് അസംഖാനെതിരെയുളള ഹര്‍ജിയില്‍ പരിശോധിക്കുന്നത്.
Advertisement