ലോക ബാഡ്മിന്റന്ചാംപ്യന്ഷിപ്പിലല് ഇന്ത്യയുടെ സൈന നെഹ്വാളിന് വെങ്കലം മാത്രം. സെമിഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് സൈന തോറ്റത്. പി.വി.സിന്ധുവും ഇന്ന് സെമിപോരാട്ടത്തിനിറങ്ങും.
സൈനയുടെ വെങ്കലത്തിന് പൊന്നിന്റെ തിളക്കമുണ്ട്. പരുക്കും മോശം ഫോമും അലട്ടിയ നാളുകള്‍ക്ക് ശേഷം ലോകത്തിന്റെ നെറുകയിലെത്തിയ നാലു പേരിലൊന്നായതിന് കയ്യടിക്കാം. ജാപ്പനീസ് താരത്തിനെതിരെ 6-1ന്റെ വിജയമാര്ജിനുണ്ടായിരുന്ന സൈന മറ്റൊരു ജയത്തിലേക്കെന്ന പോലെ തന്നെ മല്‍സരത്തിന് തുടക്കമിട്ടു. ആദ്യഗെയിം 21-12ന് സൈനയ്ക്ക് സ്വന്തം
ഫോര്‍ഹാന്‍ഡ് ഷോട്ടുകളിലെ പിഴവുകളാണ് തിരിഞ്ഞുനോക്കുമ്പോള്‍ സൈനയ്ക്ക് തിരിച്ചടിയായത്. പ്ലേസിങ്ങില്‍ വൈദഗ്ധ്യം കാട്ടിയ ഒക്കുഹാര സൈനയുടെ കായികക്ഷമ ശരിക്ക് പരീക്ഷിക്കുകയും ചെയ്തു. 21-17ന് രണ്ടാം ഗെയിം ഒക്കുഹാരക്കൊപ്പം നിന്നതോടെ മല്‍സരം മൂന്നാം ഗെയിമിലേക്ക് നീണ്ടു. 39 ഷോട്ടുകള്‍ വരെ നീണ്ട റാലികള്‍ ഹരം പകര്‍ന്ന ഗെയിമില്‍ മേധാവിത്വം കൈവിടാതെ ജാപ്പനീസ് വനിത മുന്നേറിയപ്പോള്‍ വെങ്കലത്തില്‍ അവസാനിച്ചു ഇന്ത്യന്‍ സൂപ്പര്‍താരത്തിന്റെ പ്രയാണം.