എഴുപത്തിമൂന്നാം ജന്മവാര്ഷികത്തില് മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് രാജ്യത്തിന്റെ ആദരാഞ്ജലി. ഡല്‍ഹിയിലെ വീര്‍ ഭൂമിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും സര്‍വമത പ്രാര്‍ത്ഥനയും നടത്തി. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്മോഹന് സിങ്, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മറ്റ് കുടുംബാംഗങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സദ്ഭാവനാ ദിനമായാണ് രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികം ആചരിക്കുന്നത്. സംസ്ഥാനങ്ങളിലും അനുസ്മരണപരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
Advertisement