ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം ജയിലില്‍ നിന്ന് മാനേജരെ ഭീഷണിപ്പെടുത്തി. നിഷാമിന്റെ തന്നെ സ്ഥാപനമായ കിങ് സ്പേസസ് മാനേജര്‍ക്കാണ് ഭീഷണി. കേസ് നടത്തിപ്പിന് പണം നല്കാന് ആവശ്യപ്പെട്ടാണ് ഭീഷണി. ശബ്ദരേഖ മനോരമ ന്യൂസിന് ലഭിച്ചു. സംഭവത്തിൽ തൃശൂര്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാവിലേയും ഉച്ചയ്ക്കുമാണ് നിഷാമിന്റെ ഭീഷണി വന്നതെന്നു മാനേജർ പി. ചന്ദ്രശേഖരൻ പറയുന്നു. വളരെ മോശമായ രീതിയിൽ ആക്രോശിച്ചായിരുന്നു നിഷാമിന്റെ സംസാരമെന്നും ചന്ദ്രശേഖരൻ പറഞ്ഞു.
കഴിഞ്ഞ കുറെ വർഷങ്ങവായി നിഷാമിന്റെ സ്ഥാപനത്തിൽ മാനേജരാണ് ഇദ്ദേഹം. പലപ്പോഴായി തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവമുണ്ടായിട്ടുണ്ട്. കള്ളക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ചന്ദ്രശേഖരൻ പറഞ്ഞു.