സഖ്യസേനയ്ക്ക് വേണ്ടി സേവനം ചെയ്യുന്ന നാല് യുഎഇ സൈനികർ യെമനിൽ രക്തസാക്ഷികളായി. ക്യാപ്റ്റൻ അഹമ്മദ് ഖലീഫ അൽ ബലൂഷി, ഫസ്റ്റ് ലഫ്.പൈലറ്റ് ജാസിം സാലിഹ് അൽ സഅബി, വാറണ്ട് ഒാഫീസർമാരായ മുഹമ്മദ് സഇൗദ് അൽ ഹസ്സാനി, സമീർ മുഹമ്മദ് മുറാദ് അബൂബക്കർ എന്നിവരാണ് മരിച്ചത്. അൽ ഷബാഹ് ഗവർണറേറ്റിലായിരുന്നു സംഭവം. ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറ് മൂലം തകർന്നായിരുന്നു മരണം. സൗദിയുടെ നേതൃത്വത്തിലുള്ളതാണ് സഖ്യസേന.
Advertisement