ഉത്തരകൊറിയയക്ക് ശക്തമായ ഭാഷയില്‍ താക്കീത് നല്കി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്തെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍ ഉത്തരകൊറിയയേയും എകാധിപതി കിങ് ജോണ്‍ ഉന്നിനേയും ഇല്ലാതാക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ ദ്വീപായ ഗുവാമിനെതിരെ ഉടന്‍ മിസൈല്‍ ആക്രമണം നടത്തുമെന്ന ഉത്തരകൊറിയയുടെ ഭീഷണിക്കിടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ ഉത്തരകൊറിയ സ്വപ്നത്തില്‍ പോലും കാണാത്ത അത്ര ശക്തമായ തിരിച്ചടിയായിരിക്കും ഉണ്ടാവുകയെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസും മുന്നറിയിപ്പ് നല്‍കിയിരുന്നു.