അതിര്‍ത്തിയില്‍ ചൈനയുമായി തര്‍ക്കം തുടരുന്ന പശ്ചാത്തലത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഭൂട്ടാന് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി വിഷയങ്ങള്‍ക്കൊപ്പം ദോക്്ലാമിലെ നിലവിലെ സാഹചര്യവും ചര്‍ച്ച ചെയ്തതായാണ് സൂചന. വളരെ അടുത്ത സുഹൃത്തും അയല്‍ക്കാരുമായുള്ള കൂടിക്കാഴ്ചയെന്നാണ് നേപ്പാളിലെ കാഠ്്മണ്ഡുവില് നടന്ന കൂടിക്കാഴ്ചയെ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്.
ഇന്ത്യ, ചൈന, ഭൂട്ടാന് രാജ്യങ്ങളുടെ അതിര്‍ത്തിപ്രദേശമായ ദോക്്ലാം ചൈനയുടെ അധീനതയിലല്ലെന്ന് ഭൂട്ടാന് വ്യക്തമാക്കിയിരുന്നു. ദക്ഷിണ, പൂര്‍വ്വ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയില്‍ സമ്മേളിക്കാനാണ് വിദേശകാര്യമന്ത്രിമാര്‍ നേപ്പാളിലെത്തിയത്.