സ്ഥിരമായി നാട്ടിലിറങ്ങുന്ന കാട്ടാനകളെ മയക്കുവെടിവച്ചോ അല്ലാതെയോ പിടികൂടി മറ്റ് വനമേഖലകളിലേക്ക് തുറന്നുവിടുമെന്ന് വനം മന്ത്രി കെ. രാജു നിയമസഭയില്‍. സംസ്ഥാനത്ത് നിലവില്‍ രണ്ട് കുങ്കിയാനകള്‍ മാത്രമാണുള്ളത്. ആവശ്യമെങ്കില്‍ തമിഴ്നാട്ടില്‍ നിന്ന് വരുത്തണം. വന്യമൃഗങ്ങള്‍ ഉണ്ടാക്കുന്ന നാശനഷ്ടങ്ങള്‍ക്ക് നല്കുന്ന നഷ്ടപരിഹാരത്തുക വര്‍ധിപ്പിക്കണമെന്നും കാട്ടാനകൾ നാട്ടുകാർക്കുണ്ടാക്കിയ നഷ്ടം വനംവകുപ്പ് നൽകുമെന്നും മന്ത്രി രാവിലെ മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement