എയര്‍ ഇന്ത്യക്കെതിരെ പരാതി നല്‍കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കഴിയാഞ്ഞത് എയര്‍ ഇന്ത്യയുടെ അലംഭാവംമൂലമാണെന്നും എയര്‍ ഇന്ത്യയുടെ കാര്യക്ഷമതയില്ലായ്മ പ്രധാനമന്ത്രിയുടെയും സ്പീക്കറുടെയും ശ്രദ്ധയില്‍പ്പെടുത്തുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അബ്ദുല്‍ വഹാബിനും പി.കെ.കുഞ്ഞാലിക്കുട്ടിക്കും വോട്ടുചെയ്യാനായില്ല. ഇവര്‍ സഞ്ചരിച്ചിരുന്ന വിമാനം മുംബൈയില്‍ പിടിച്ചിട്ടതിനാല്‍ ഇരുവര്‍ക്കും സമയത്തിന് ഡല്‍ഹിയില്‍ എത്താനായില്ല.