ഐ.എസ് ഏജന്റായ കാസര്കോട്ടുകാരന് അബ്ദുള്‍ റഷീദ് തന്നെ ഐ.എസില്‍ ചേരാന്‍ നിര്‍ബന്ധിച്ചെന്ന് എന്‍.ഐ.എ കസ്റ്റഡിയിലുള്ള മലയാളി. അഫ്ഗാനിസ്ഥാനിലുള്ള അബ്ദുള്‍ റഷീദ് അവിടെയെത്താന്‍ ആവശ്യപ്പെട്ടതായി ആലപ്പുഴ സ്വദേശിയുടെ വെളിപ്പെടുത്തല്‍. ആലപ്പുഴ സ്വദേശി അടക്കം കസ്റ്റഡിയിലുള്ളവരുട കൈയില്‍നിന്ന് മൊബൈല്‍, ലാപ്ടോപ്, ഹാര്‍ഡ് ഡിസ്ക്, സിം കാര്‍ഡുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഇവയുടെ ശാസ്ത്രീയ പരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തും.
Advertisement