പ്രവാസി ഇന്ത്യാക്കാര്‍ക്ക് നാട്ടില്‍വരാതെ പകരക്കാരനെക്കൊണ്ട് വോട്ട് ചെയ്യുന്ന പ്രോക്സി വോട്ടിങ് സൗകര്യം ഒരുക്കി ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. പ്രവാസികള്‍ക്ക് ഇലക്ട്രോണിക് തപാല്‍ വോട്ടും അനുവദിക്കാനാവുന്നതാണെന്നും തിരഞ്ഞെടുപ്പു കമ്മിഷന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ നിലവില്‍ പ്രോക്സി വോട്ടിങ് മാത്രം അനുവദിക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാണ് തീരുമാനം. ഇ തപാല്‍ വോട്ട് അനുവദിക്കുന്ന കാര്യം മന്ത്രിമാരുടെ സമിതി പിന്നീട് പരിഗണിക്കും.
Advertisement