സംവിധായകൻ ജീൻ പോൾ ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെക്ഷൻസ് കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. ജീൻപോളിന് പുറമേ കേസിലെ മറ്റ് പ്രതികളായ നടൻ ശ്രീനാഥ് ഭാസി ,സിനിമയിലെ സാങ്കേതികപ്രവര്ത്തകരായ അനൂപ്, അനിരുദ്ധ് എന്നിവരും മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികളുടെ അപേക്ഷയെ പൊലീസ് ശക്തമായി എതിർക്കും. കേസിലെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിക്കും. ജീൻ പോൾ സംവിധാനം ചെയ്ത ഹണി ബീ ടുവിൽ അഭിനയച്ചതിന് പ്രതിഫലം നൽകിയില്ലെന്നും പണം ആവശ്യപ്പെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിക്കുകയും പരഹിസിക്കുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി. കേസിൽ യുവതിയുടെ മൊഴി രേഖപെടുത്തിയ അന്വേഷണ സംഘം ഹണി ബീ ടുവിന്റെ അണിയറ പ്രവർത്തകരുടെ അടക്കം മൊഴിയെടുത്തു വരികയാണ്