ശശിതരൂര്‍ എം.പിയുടെ ഭാര്യ സുനന്ദപുഷ്ക്കറിന്റെ മരണം സംബന്ധിച്ച അന്വേഷണം ഇഴയുന്നത് എന്തുകൊണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. മരണകാരണം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിക്കുകയായിരുന്നു കോടതി.
മൂന്നുദിവസത്തിനകം വിശദമായ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടു. മരണകാരണം കണ്ടെത്താനുളള ഊര്‍ജിതമായ അന്വേഷണം തുടരുകയാണെന്ന് ഡല്‍ഹി പൊലീസ് കോടതിയെ അറിയിച്ചു. കേസ് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയാണ് ഹൈക്കോടതിയെ സമീപിച്ചത്