സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളോട് പ്രതികരിക്കാതിരിക്കാനുള്ള ശശി തരൂരിന്റെ അവകാശം മാനിക്കണമെന്ന് റിപ്പബ്ലിക് ചാനലിനോട് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശം. സുനന്ദക്കേസില് തെറ്റായ റിപ്പോര്‍ട്ടിങ് പാടില്ലെന്ന തരൂരിന്റെ ഹര്‍ജിയില്‍ റിപ്പബ്ലിക് ചാനലിനും എംഡി അര്‍ണാബ് ഗോസാമിക്കും കോടതി നോട്ടീസ് അയച്ചു. ചാനലിന്റെ നിലപാടില്‍ രാഷ്്ട്രീയ അജന്‍ഡയുണ്ടെന്ന് തരൂര്‍ പ്രതികരിച്ചു.
ഭാര്യ സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീര്‍ത്തികരവും വ്യക്തഹത്യനടത്തുന്നവിധത്തിലുമുള്ള വാര്‍ത്തകളാണ് റിപ്പബ്ലിക് ചാനല്‍ നല്‍കുന്നതെന്നാരോപിച്ചാണ് ശശി തരൂര്‍ കോടതിയെ സമീപിച്ചിരുന്നത്. മേയ് 29 ന് ഹര്‍ജി പരിഗണിക്കവേ അപകീര്‍ത്തികരമായ പ്രസ്താവനകളുണ്ടാകില്ലെന്ന് റിപ്പബ്ലിക് ചാനല്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ചുവെന്ന് കാണിച്ചാണ് തരൂര്‍ വീണ്ടും കോടതിയെ സമീപിച്ചത്.സുനന്ദയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നരിക്കെ സുനന്ദയുടെ കൊലപാതകം എന്ന പരാമര്‍ശം ഉപയോഗിക്കുന്നതില്‍ നിന്ന് ചാനലിനെ വിലക്കണമെന്ന് തരൂരിന് വേണ്ടി ഹാജരായ സല്മാന് ഖുര്‍ഷിദ് ആവശ്യപ്പെട്ടു. യഥാര്‍ഥ തെളിവുകളും പൊലീസ് റിപ്പോര്‍ട്ടുമാണ് വാര്‍ത്തയായി നല്‍കിയതെന്നാണ് ചാനലിന്റെ വാദം. തരൂരിനെ കൊലയാളിയെന്ന് വിളിച്ചിട്ടില്ലെന്നും റിപ്പബ്ലിക് ടിവിയുടെ അഭിഭാഷകന് സന്ദീപ് സേത്തി വ്യക്തമാക്കി.
മിണ്ടാതിരിക്കാനുള്ള തരൂരിന്റെ അവകാശം മാനിക്കണമെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് മന്മോഹന് തരൂരിനെ കുറ്റവാളിയായി ചിത്രീകരിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് ചാനലിന് വാക്കാല്‍ നിര്‍ദേശം നല്കി
കേസില്‍ 16 ന് വാദം തുടരും. സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തരൂരിന്റെ സഹായിയുടെ ഫോണ്‍ സംഭാഷണം ഉള്‍പ്പെടെ റിപ്പബ്ലിക് ടിവി പുറത്തുവിട്ടിരുന്നു.