കോഴിക്കോട് വലിയങ്ങാടിയില്‍ അരിക്കടകളില്‍ ജില്ലാ സപ്ളൈ ഒാഫീസറുടെ പരിശോധന. റേഷന്‍ അരി കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്നാണ് പരിശോധന. നേരത്തെ റേഷൻ വ്യാപാരികളിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന അരി കരിഞ്ചന്തയിൽ മറിച്ച് വിൽക്കുന്ന ഇടനിലക്കാരുടെ ദൃശ്യങ്ങൾ മനോരമ ന്യൂസ് പുറത്ത് വിട്ടിരുന്നു. കോഴിക്കോട് വലിയങ്ങാടിയിലാണ് റേഷൻ കരിഞ്ചന്ത പ്രവർത്തിക്കുന്നത്.
Advertisement