എൻ.സി.പി സംസ്ഥാന അധ്യക്ഷൻ ഉഴവൂർ വിജയന് നാടിന്റെ അന്ത്യാഞ്ജലി. ഭൗതികശരീരം സംസ്ഥാന ബഹുമതികളോടെ കോട്ടയം കുറിച്ചിത്താനത്തെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, എന്‍.സി.പി ദേശീയ നേതാവ് താരിഖ് അന്‍വര്‍, മന്ത്രിമാര്‍, വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു. സഹോദരീപുത്രന് അന്ത്യകര്‍മങ്ങള്‍ ചെയ്തു. കരള്‍, ഉദരരോഗത്തെത്തുടര്‍ന്ന് ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യാശുപത്രിയിലായിരുന്നു ഉഴവൂരിന്റെ അന്ത്യം. തുടര്‍ന്ന് കോട്ടയത്തും കുറിച്ചിത്താനത്തും പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നൂറുകണക്കിനാളുകള്‍ അന്തിമോപചാരമര്‍പ്പിച്ചു.
Advertisement