പാക്കിസ്ഥാനിലെ ലാഹോറിൽ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ വസതിക്കു സമീപമുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 25 മരണം. 30 പേർക്കു പരുക്കേറ്റു. ലാഹോറിലെ ഫിറോസ്പുർ റോഡിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. 25 പേരുടെ മരണം സ്ഥിരീകരിച്ചതായി ദുരന്തനിവാര സേനയിലെ സജ്ജാദ് ഹുസൈൻ അറിയിച്ചു. പൊലീസിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും റിപ്പോർട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Advertisement