നിയമാനുസൃതമായി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ നിലപാടില്‍ ബിജെപി ഉറച്ചുനില്‍ക്കുകയാണെന്നും അമിത് ഷാ ജയ്പൂരില്‍ പറഞ്ഞു. ഗോസംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ത്തന്നെ അത്തരം നിയമങ്ങളുണ്ടെന്നായിരുന്നു ഷായുടെ മറുപടി
Advertisement