റോഡിലെ കുഴിയിൽ വീണ് മൂന്നുവയസുകാരൻ മരിച്ചു. മായന്നൂർ സ്വദേശി ശ്രീശബരിയാണ് മരിച്ചത്. ഒറ്റപ്പാലത്താണ് സംഭവം. സ്കൂട്ടറിൽ ഓട്ടോയിടിച്ചതാണ് അപകട കാരണം. കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടറിന്റെ വേഗതകുറച്ചപ്പോൾ ഓട്ടോ വന്ന് പിറകിൽ ഇടിയ്ക്കുകയായിരുന്നു. കുട്ടി കുഴിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അന്തരികരക്തശ്രാവത്തെതുടർന്നാണ് കുട്ടി മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാതാപിതാകൾക്കും പരുക്കേറ്റു. അമ്മയുടെ കാലിലൂടെ ഓട്ടോ കയറി ഇറങ്ങിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തെ തുടർന്ന് പ്രതിഷേധ സൂചകമായി നാട്ടുകാർ റോഡ് ഉപരോധിച്ചു.
Advertisement