രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് രൂപം നല്കാന് ബി.എസ്.പി. നേതാവ് മായാവതി പാര്‍ട്ടിയുടെ ഉന്നതതലയോഗം ഡല്‍ഹിയില്‍ വിളിച്ചു. ഞായറാഴ്ച നടക്കുന്ന യോഗത്തില്‍ എം.എല്‍.എമാരും എം.പിമാരും പങ്കെടുക്കും. ദലിത് ന്യൂനപക്ഷ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ശക്തമായ ജനകീയസമരങ്ങള്‍ക്ക് യോഗത്തില്‍ രൂപം നല്‍കും. രാജ്യസഭയില്‍ നിന്നു രാജിവച്ച് സംസ്ഥാന രാ·ഷ്ട്രീയത്തില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് മായാവതിയുടെ നീക്കമെന്നാണ് സൂചന. നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നാണ് ബിഎസ്പിയുടെ വിമര്‍ശനം.
Advertisement