വര്ഷങ്ങള്ക്കുമുന്പേ സ്കൂളുകളില്‍ രാഷ്ട്രീയം നിരോധിച്ചിട്ടും വിദ്യാഭ്യാസ ബന്ദിന്റെ പേരില്‍ കോഴിക്കോട് പ്രൈമറി സ്കൂളുകളടക്കം നിർബന്ധിച്ച് അടപ്പിക്കുന്നത് പതിവാകുന്നു. ഇന്നത്തെ എ.ബി.വി.പിയുടേത് ഉള്‍പ്പെടെ ഒരു മാസത്തിനിടെ നടന്നത് നാല് വിദ്യാഭ്യാസ ബന്ദുകള്‍. വിദ്യാഭ്യാസ ബന്ദ് സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണത്തെയും ബാധിക്കുന്നതിനാല്‍ ഇതിനെ ആശ്രയിച്ച് കഴിയുന്ന കുട്ടികള്‍ പട്ടിണിയിലാവുന്നു. ബലപ്രയോഗത്തിന് നിൽക്കാതെ സമരക്കാരോട് സഹകരിക്കേണ്ട ഗതികേടിലാണ് അധ്യാപകർ.
Advertisement