ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ചോറുണിന് പോയ കുടുംബം അപകടത്തിൽപ്പെട്ട് അമ്മയും കുഞ്ഞും മരിച്ചു. തൃശൂർ പെരിഞ്ഞനത്ത് പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം പാലോട് സ്വദേശി രതീഷിന്റെ ഭാര്യ ഷബാനയും ആറുമാസം പ്രായമുള്ള മകന് നിസാലുമാണ് മരിച്ചത്. രതീഷ് ഉൾപ്പെടെ മൂന്നു പേരെ ഗുരുതര പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച കാർ വാനുമായി കൂട്ടിയിടിച്ചാണ് അപകടം.
Advertisement