കോട്ടയം മുണ്ടക്കയത്തെ വെള്ളനാടി എസ്റ്റേറ്റിലെ തൊഴിാളികൾക്കെതിരെ പി.സി. ജോർജ് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകി. സ്ഥലവാസികളുടെ അഭ്യർഥനപ്രകാരം ഭൂമി പ്രശ്നത്തിൽ ഇടപെടാനെത്തിയ തന്നെ മാരകായധുങ്ങളുമായി തൊഴിലാളികൾ അപായപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. ഹാരിസന്റെ അനധികൃത ഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് സൗജന്യമായി വിതരണം ചെയ്യണമെന്നും ജോർജ് ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭൂമി പ്രശ്നത്തിൽ ഇടപെടാനെത്തിയ പി.സി. ജോർജിനെ വെള്ളനാടിലെ എസ്റ്ററ്റിലെ തൊഴിലാളികൾ തടഞ്ഞതും തുടർന്ന് ജോർജ് തോക്ക് ചൂണ്ടിയതും. സംഭവത്തിൽ ജോർജിനെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തിട്ടുണ്ട്.
Advertisement