E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 13 2017 08:35 AM IST

Facebook
Twitter
Google Plus
Youtube

ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി: പി സി ജോർജിനെതിരെ കേസെടുക്കാൻ ഉത്തരവ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയിൽ എംഎൽഎ പി.സി.ജോർജിനെതിരെ കേസെടുക്കാൻ കോടതി നിർദേശം. കോഴിക്കോട് കുന്നമംഗലം മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്. ചാനൽചർച്ചയ്ക്കിടെ നടിയുടെ പേര് വെളിപ്പെടുത്തിയെന്ന പൊതുപ്രവർത്തകൻ ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് കോടതി ഇടപെടൽ.

പി.സി.ജോർജിനെതിരെ രൂക്ഷ വിമർശനവുമായി ആക്രമിക്കപ്പെട്ട നടി  ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രിക്ക് കത്തു നൽകിയിരുന്നു. സ്ത്രീകളുടെ ആശ്രയവും പ്രതീക്ഷയുമായ വനിതാ കമ്മിഷനെപ്പോലും അവഹേളിച്ചു കൊണ്ടുള്ള പി.സി.ജോർജിന്റെ നിലപാട് അങ്ങേയറ്റം ഖേദകരമാണെന്നും ഇത്തരം ആക്ഷേപങ്ങൾ കേസിന്റെ വിധിനിർണയത്തെ വരെ സ്വാധീനിച്ചേക്കാമെന്നും നടി ആശങ്ക രേഖപ്പെടുത്തി. 

പി.സി.ജോർജ് നടത്തിയ പ്രസ്താവനകളെ തുടർന്ന് രാഷ്ട്രീയ സമുദായ നേതാക്കന്മാരും പ്രതിക്ക് അനുകൂലമെന്നോണമുള്ള പ്രസ്താവനകൾ പുറപ്പെടുവിച്ചതും അവ മാധ്യമങ്ങളിൽ വന്നുവെന്നും നടി കത്തിൽ ചൂണ്ടിക്കാട്ടി. ഓരോ പ്രസ്താവനകൾക്കും മറുപടി പറയാൻ തനിക്കാവില്ല . കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിനെ സംബന്ധിച്ച് ജനപ്രതിനിധിയടക്കമുള്ളവർ ചേർന്ന് രൂപീകരിക്കുന്ന ജനാഭിപ്രായം കേസിന്റെ വിധി നിർണ്ണയങ്ങളെ എങ്ങനെ ബാധിക്കും എന്ന കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നും അന്ന് നടി പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രതികരണങ്ങൾ നടത്തിയതിന് പി.സി. ജോർജ് എംഎൽഎയ്ക്ക് എതിരെ സംസ്ഥാന വനിതാ കമ്മിഷനും കേസെടുത്തിരുന്നു. പത്രസമ്മേളനത്തിലും ചാനൽ അഭിമുഖങ്ങളിലും നടത്തിയ പരാമർശങ്ങൾ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തിയാണു നടപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.