മുലപ്പാൽ നെറുകയിൽ കുടുങ്ങി പതിനേഴു ദിവസം പ്രായമുള്ള ആൺകുട്ടി മരിച്ചു. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മാളവിക ഭവനം രാജേഷിന്റെയും മാളവികയുടെയും ഇരട്ടക്കുട്ടികളിൽ ഇളയ കുട്ടിയാണു മരിച്ചത്. രണ്ടു കുട്ടികളും മുലപ്പാലിനായി കരഞ്ഞു. ഇളയ കുട്ടിക്കു പാൽ നൽകിയ ശേഷം മാറ്റിക്കിടത്തി അടുത്ത കുട്ടിക്കു പാൽ കൊടുക്കുമ്പോഴാണ് അസ്വസ്ഥത തുടങ്ങിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisement