വിംബിള്‍ഡണ്‍ ആദ്യ റൗണ്ടില്‍ അഞ്ചാം സീഡ് താരം സ്വിറ്റ്സര്‍ലാന്‍ഡിന്റെ സ്റ്റാന്‍ വാവ്റിങ്ക പുറത്തായി. റഷ്യന്‍ താരം ഡാനി മെദ്വെദേവാണ് വാവറിങ്കയെ അട്ടിമറിച്ചത്. നിലവിലെ ചാംപ്യന്‍ ആന്‍ഡി മറെ വിമ്പിള്‍ഡണിന്റെ രണ്ടാം റൌണ്ടിലെത്തി. കസാഖിസ്ഥാന്റെ അലക്സാണ്ടര്‍ ബബ്ളിക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മറേ തോല്‍പ്പിച്ചത്. സ്കോര്‍ 6-1, 6-4, 6-2. ഫ്രഞ്ച് താരം വില്‍ഫ്രഡ് സോംഗയും ജാപ്പനീസ് താരം നിഷിക്കോരിയും ആദ്യറൗണ്ടില്‍ വിജയിച്ചു. അതേസമയം ഓസ്ട്രേലിയന്‍ താരം നിക്ക് കിര്‍ഗിയോസ് പരുക്കിനെ തുടര്‍ന്ന് മല്‍സരം പൂര്‍ത്തിയാക്കാതെ പിന്മാറി. വനിതാവിഭാഗത്തില്‍ വീനസ് വില്യംസും സിമോണ ഹാലെപ്പും ഫ്രാന്‍സെസ്കാ ഷിയാവോണും ആദ്യറൌണ്ടില്‍ വിജയിച്ചു.
Advertisement