വിമ്പിള്‍ഡന്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് ആന്‍ഡി മറേയും നൊവാക് ജോക്കോവിച്ചും പുറത്ത്. നീണ്ട അഞ്ചു സെറ്റിനൊടുവിലാണ് അമേരിക്കയുടെ സാം ക്വെറിയോട് മറെ തോല്‍വി സമ്മതിച്ചത്. പരുക്കുമുലം ജോക്കോവിച്ച് മല്‍സരം പൂര്‍ത്തിയാക്കാതെ പിന്മാറിയപ്പോള് ഫെഡറര്‍ അനായാസം സെമിയിലെത്തി
സൂപ്പര്‍ താരങ്ങളായെത്തിയ ആ നാലുപേരില്‍ അവസാന നാലിലെത്തിയത് ഫെഡറര്‍ മാത്രം. ക്വാര്‍ട്ടറിനു മുന്‍േപ നദാല്‍ പൊരുതി വീണപ്പോള്‍ ജോക്കോവിച്ചിനെയും മറേയും വീഴ്ത്തിയത് പരുക്കായിരുന്നു. അമേരിക്കയുടെ സാം ക്വെറിക്കെതിരെയുളള മല്‍സരത്തില്‍ പൂര്‍ണ കായികക്ഷമതയോടെയല്ല മറെ കളിച്ചത്. ഫലം തോല്‍വി. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബൈര്ഡിച്ചിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ജോക്കോവിച്ചിന്റെ പിന്മാറ്റം.
നിലവിലെ ചാംപ്യനും മുന്‍ ചാംപ്യനും വിമ്പിള്‍ഡനില്‍ നിന്ന് പുറത്തായപ്പോള്‍ ടെന്നീസ് പ്രേമികള്‍ക്ക് ആശ്വാസം നല്‍കിയത് പ്രിയപ്പട്ട ഫെഡററായിരുന്നു. കനേഡിയന്‍ താരം മിലോസ് റാവോനിച്ചിനെ പരാജയപ്പെടുത്തി ഫെഡറര്‍ സെമിയിലെത്തി. വിമ്പിള്‍ഡനില്‍ നൂറാം മല്‍സരം പൂര്‍ത്തിയാക്കിയ ഫെഡറര്‍ തുടര്‍ച്ചയായി പന്ത്രണ്ടാ തവണ വിമ്പിള്‍ഡന്‍ സെമിയിലെത്തി റെക്കോര്‍ഡുമിട്ടു. സെമിയില്‍ ബൈര്ഡിച്ചാണ് ഫെഡററിന്റ എതിരാളി. മറ്റൊരു സെമിയില്‍ സാം ക്വെറി മരിയിന്‍ സിലിച്ചിനെ നേരിടും.