സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ.വേണുഗോപാല്‍ അറ്റോര്‍ണി ജനറലായി ചുമതലയേറ്റു. വേണുഗോപാലിന്റെ നിയമനത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നലെ അനുമതി നല്‍കിയതിന് പിന്നാലെ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇതിന് പിന്നാലെയാണ് അറ്റോര്‍ണി ജനറലായി ചുമതലയേറ്റത്. വേനലവധി കഴിഞ്ഞ് സുപ്രീംകോടതി തുറക്കുന്ന തിങ്കളാഴ്ച മുതല്‍ അദ്ദേഹം കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരാകും.
Advertisement