കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ പനി വാര്‍ഡില്‍ വിതരണം ചെയ്ത വെള്ളത്തില്‍ എലിയുടെ അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധം. സ്്ത്രീകളെ പ്രവേശിപ്പിച്ചിരിക്കുന്ന 24ാം വാര്‍ഡിലെ പൈപ്പിലൂടെയാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചതോടെ വിഷയം രാഷ്ട്രീയ പാര്‍ട്ടികള്‍ ഏറ്റെടുത്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടു. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ആശുപത്രിക്കു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു
Advertisement