നടിയെ ആക്രമിച്ച വിഷയം 'അമ്മ'യുടെ യോഗത്തില്‍ ഉന്നയിച്ചെന്ന് നടി റിമ കല്ലിങ്കല്‍. 'അമ്മ' നേതൃത്വം പൂര്‍ണമായ പിന്തുണ വാഗ്ദാനം ചെയ്തതായും റിമ കൊച്ചിയില്‍ പറഞ്ഞു.
അതേസമയം എം.എൽ.എമാരായ കെ.ബി.ഗണേഷ്്കുമാറും മുകേഷും ഒച്ചയിട്ടാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളെ പ്രതിരോധിച്ചത്. മമ്മൂട്ടിയും മോഹൻലാലും മൗനികളായി. നടിയെ ആക്രമിച്ച സംഭവം യോഗത്തിൽ ഉന്നയിക്കപ്പെട്ടു. പക്ഷെ ചർച്ചയ്ക്ക് അവസരം നൽകിയിട്ടും ആരും ഒന്നും പറഞ്ഞില്ലെന്നുകൂടി അമ്മ ഭാരവാഹികൾ പറഞ്ഞുവച്ചു. പക്ഷെ ഈ വിഷയം ചർച്ചചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അമ്മയിലെ വിമൻ ഇൻ സിനിമ കലക്്ടീവ് പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. പക്ഷെ യോഗം പൂർത്തിയാക്കാതെ മടങ്ങിയ രമ്യാ നമ്പീശനും റിമ കല്ലിങ്കലും ഈ വിഷയത്തിൽ ചർച്ച നടന്നില്ലെന്നും അമ്മ പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്നുമായിരുന്നു പ്രതികരിച്ചത്. അത് റിമയോട് തന്നെ പോയി ചോദിക്കാനായിരുന്നു വേദിയിലുണ്ടായിരുന്ന അമ്മ ഭാരവാഹികളുടെ പ്രതികരണം.